നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേതാക്കളേക്കാൾ വിജയ സാധ്യതയുള്ള സെലിബ്രിറ്റികളുണ്ടെന്ന് സി പി എം വിലയിരുത്തൽ. മഞ്ജു വാര്യരും ഭാവനയും അടക്കമുള്ളവർ നേതൃത്വത്തിൻ്റെ പരിഗണനയിൽ.കൈവിട്ട മണ്ഡലങ്ങൾ തിരികെ പിടിക്കാനും ഉറച്ച മണ്ഡലങ്ങൾ നിലനിർത്താനും സെലിബ്രിറ്റികൾ പരിഗണനയിൽ

സിനിമാ രംഗത്ത് നിന്നുള്ള മറ്റ് ചിലരുമായും സി പി എം നേതാക്കൾ ആശയ വിനിമയം നടത്തിയിട്ടുണ്ട്.

New Update
1001562515

തിരുവനന്തപുരം : സി പി എം ഇക്കുറി അധികാര തുടർച്ച ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നത് .

Advertisment

അതുകൊണ്ട് തന്നെ പരമാവധി സീറ്റുകളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി മുന്നോട്ട് പോകുന്നത് . 

പരിചയ സമ്പന്നരേയും യുവാക്കളേയും ഒരു പോലെ പരിഗണിക്കണം എന്ന ആവശ്യം ഉണ്ടെങ്കിലും കൂടുതൽ പുതുമുഖങ്ങളെ രംഗത്ത് ഇറക്കിയാൽ ഭരണ വിരുദ്ധ വികാരം മറികടക്കാമെന്നാണ് സിപിഎം വിലയിരുത്തൽ , അതുകൊണ്ട് തന്നെ സിനിമാ - സീരിയൽ രംഗത്ത് നിന്നുമുള്ളവർ , കായിക താരങ്ങൾ , സാമൂഹ്യ സേവന രംഗത്തുള്ളവർ , പ്രൊഫഷണലുകൾ അങ്ങനെ പല മേഖലയിൽ നിന്നുള്ളവരെ മത്സര രംഗത്ത് ഇറക്കുന്നതിനാണ് സിപിഎമ്മിൽ ആലോചന നടക്കുന്നത്.

സിനിമാ താരങ്ങളായ മഞ്ജു വാര്യർ , ഭാവന എന്നിവരെ സി.പി.എം മത്സര രംഗത്ത് ഇറക്കാൻ ആലോചിക്കുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം .

സിനിമാ രംഗത്ത് നിന്നുള്ള മറ്റ് ചിലരുമായും സി പി എം നേതാക്കൾ ആശയ വിനിമയം നടത്തിയിട്ടുണ്ട്. അതേസമയം നടനും എം.എൽ.എയുമായ മുകേഷ് ഇക്കുറി മത്സരിക്കാൻ സാധ്യതയില്ല.

കൊല്ലം സീറ്റിലേക്ക് മറ്റ് ചില നേതാക്കളെ പാർട്ടി പരിഗണിക്കുന്നതായാണ് വിവരം

Advertisment