/sathyam/media/media_files/2026/01/15/k-babu-2026-01-15-18-02-38.png)
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്.
ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. എംഎൽഎയും മന്ത്രിയുമായിരിക്കെ 2007 മുതൽ 2016 വരെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സമൻസ്.
കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് ഇഡി 2024 ജനുവരിയിൽ കണ്ടുകെട്ടിയിരുന്നു.
രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ എക്‌സൈസ് മന്ത്രിയായിരിക്കെ, ലൈസൻസ് അനുവദിക്കാൻ ബാറുടമകളിൽനിന്ന് കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് കോടതി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തപ്പോൾ കെ ബാബുവിന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു.
അനധികൃത സ്വത്തുസമ്പാദനത്തിന് കെ ബാബുവിനെതിരെ ആദ്യം വിജിലൻസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഈ കേസിനെ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡി കേസെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us