New Update
/sathyam/media/media_files/2026/01/15/rahul-feni-nainan-2026-01-15-20-45-40.png)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനിക്കെതിരെ സൈബര്‍ കേസ്. പരാതിക്കാരിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിനാണ് കേസ്. വാട്ട്‌സ്ആപ്പ് ചാറ്റ് അടക്കം പുറത്തുവിട്ടെന്നായിരുന്നു പരാതി.
Advertisment
ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഫ്‌ലാറ്റില്‍ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്.
കാണാന്‍ ഓഫീസാണ് നല്ലതെന്ന് ആവശ്യപ്പെട്ടത് രാഹുല്‍ ആണെന്നും ഫെനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെ അതിജീവിത പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ചതിന് ശേഷമാണ് സൈബര്‍ പൊലീസ് ഫെനി നൈനാനെതിരെ കേസെടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us