അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പി.പി ദിവ്യയെ ഒഴിവാക്കി. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണവിധേയയായത് പി. പി ദിവ്യയ്ക്ക് സ്ഥാനം നഷ്ടപ്പെടാൻ കാരണമായി. നടപടി സിപിഎം നിർദേശത്തെ തുടർന്ന്. മഹിളാ അസോസിയേഷന്റെ നടപടി കേവലം മുഖം രക്ഷിക്കാനുള്ള പ്രതികരണം മാത്രം

കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായതിന് പിന്നാലെ പി.പി ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. 

New Update
p p divya

തിരുവനന്തപുരം : എടിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യയെ സിപിഎമ്മിന്റെ മഹിളാ സംഘടന നേതൃത്വത്തിൽ നിന്ന് ഒഴിവാക്കി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പി.പി ദിവ്യയെ ഒഴിവാക്കിയത്.

Advertisment

സിപിഎം നിർദേശത്തെ തുടർന്നാണ്  സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും സംസ്ഥാന സമിതിയിൽ നിന്നും ദിവ്യയെ ഒഴിവാക്കിയത്. കരുനാഗപ്പള്ളിയിലെ സിപിഎമ്മിൽ ഉണ്ടായ വിഭാഗീയതയിൽ പാർട്ടി നടപടി നേരിട്ട സൂസൻ കോടിയെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. 


സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയാണ് സംഘടനയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്. 


സംസ്ഥാന ജനറൽ സെക്രട്ടറിയായി സി.എസ്. സുജാത തുടരാനും തിരുവനന്തപുരത്ത് നടന്ന  സംസ്ഥാന സമ്മേളനത്തിൽ തീരുമാനമായി. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായതിന് പിന്നാലെ പി.പി ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. 

അതുകൂടാതെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇതിന്പിന്നാലെയാണ് മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്നുള്ള ഒഴിവാക്കലും സംഭവിച്ചിരിക്കുന്നത്.


ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് സ്ഥാനത്ത് നിന്നും  സംസ്ഥാന കമ്മിറ്റി അംഗത്വത്തിൽ നിന്നും ആണ് പി പി ദിവ്യയെ  മാറ്റിയത്. 


ദിവ്യയെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം, മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകുകയായിരുന്നു. 

പി.പി ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ വിശദീകരണം. ഇത് കേവലം മുഖം രക്ഷിക്കാനുള്ള പ്രതികരണം മാത്രമാണെന്ന് വ്യക്തമാണ്.


ദിവ്യയെ മഹിള അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിലനിർത്താൻ പി കെ ശ്രീമതി അടക്കമുള്ളവർ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാൽ പാർട്ടി സംസ്ഥാന നേതൃത്വം വഴങ്ങാതെ വന്നതോടെയാണ് ഒഴിവാക്കേണ്ടിവന്നത്.


കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ സമ്മേളനങ്ങളിൽ നടന്ന വിഭാഗീയതയുടെ പേരിലാണ് സൂസൻ കോടിയെ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത്. തുടർച്ചയായി മൂന്നുതവണ അധ്യക്ഷ ആയിരുന്നതുകൊണ്ടാണ് ഒഴിവാക്കൽ എന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ  പാർട്ടി സമ്മേളനത്തിൻ്റെ ഭാഗമായുള്ള വിഭാഗിയതയുടെ പേരിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും  സൂസൻകോടിയെ ഒഴിവാക്കിയിരുന്നു. ഈ കാരണം കൊണ്ട് തന്നെയാണ് ജനാധിപത്യ മഹിളാ അസോസിയേഷനിൽ നിന്നുകൂടി സൂസനെ നീക്കിയത്.

Advertisment