ശബരിമല സ്വർണ മോഷണ കേസിൽ എസ്ഐടിയുടെ അന്വേഷണം നടക്കുന്നത് നല്ല രീതിയിൽ. സത്യം പുറത്തു വരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കോടതി സംതൃപ്തി അറിയിച്ച അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ

ഓരോ രണ്ടാഴ്ചയിലും കോടതി എസ്ഐടി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ഓരോ ഘട്ടത്തിലേക്കും കടക്കുന്നത്.

New Update
vasavan

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണ കേസിൽ എസ്ഐടിയുടെ അന്വേഷണം നടക്കുന്നത് നല്ല രീതിയിലാണെന്നും സത്യം പുറത്തു വരാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കോടതി സംതൃപ്തി അറിയിച്ച അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും മന്ത്രി വി എൻ വാസവൻ.

Advertisment

ഓരോ രണ്ടാഴ്ചയിലും കോടതി എസ്ഐടി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ഓരോ ഘട്ടത്തിലേക്കും കടക്കുന്നത്. മകരവിളക്കുമായി ബന്ധപ്പെട്ട് ഒരുക്കിയ സജ്ജീകരങ്ങളെല്ലാം ഫലംകണ്ടു. 

ഫലപ്രദമായാണ് ഈ തീർത്ഥാടനകാലം അവസാനിച്ചത്. വിവിധ വ്യൂപോയിന്റുകൾ ഉൾപ്പെടെയുള്ളവയുടെ സഹായം ഒരുക്കിയിരുന്നു. 

തിരക്ക്‌ കാരണം ദർശനം നടത്താതെ മടങ്ങാൻ തീരുമാനിച്ച സംഘത്തെ പൊലീസ്‌ സഹായത്തോടെ സന്നിധാനത്ത്‌ എത്തിച്ച്‌ ദർശനം സാധ്യമാക്കിയതിനും ഇ‍ൗ സീസൺ സാക്ഷിയായി. കാനനപാത വഴി ലക്ഷക്കണക്കിന്‌ തീർഥാടകർ ഇക്കുറി സന്നിധാനത്തെത്തി - മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്നും കണ്ടെത്തിയ വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ അജയ് തറയിൽ ന്യായീകരിച്ച് രംഗത്ത് എത്തിയത് വിവാദമായി.

ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും രീതി അങ്ങനെ ആയതുകൊണ്ടാണ് തന്ത്രിക്ക് കൈമാറിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയിൽ പറഞ്ഞത്.

2017ൽ പുതിയ കൊടിമരം സ്ഥാപിച്ച ഭരണ സമിതിയിലെ അംഗമായിരുന്നു അജയ് തറയിൽ. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണനായിരുന്നു പ്രസിഡന്റ്. 

അന്ന് വാജി വാഹനം കൈമാറിയതിന് രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്നും അജയ് തറയിൽ വെളിപ്പെടുത്തിയതോടെ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്.

Advertisment