സിപിഎം കേന്ദ്രകമ്മിറ്റി ഇന്നുമുതല്‍, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചയാകും

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ജനവികാരം ജനറല്‍ സെക്രട്ടറി എംഎ ബേബി യോഗത്തില്‍ അറിയിച്ചേക്കും.

New Update
cpim

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും.

Advertisment

കേരളം ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതു രാഷ്ട്രീയ സ്ഥിതി യോഗം വിലയിരുത്തും.

 തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. തെരഞ്ഞെടുപ്പ് സഖ്യനീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.

പിണറായി വിജയന്‍ തന്നെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.

എംഎല്‍എമാര്‍ക്കുള്ള ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിലും യോഗത്തില്‍ ചര്‍ച്ച നടക്കും.

 കെ കെ ശൈലജ അടക്കമുള്ള നേതാക്കള്‍ക്ക് ഇളവു നല്‍കുമോ, ജില്ലാ സെക്രട്ടറിമാര്‍ മത്സരരംഗത്തുണ്ടാകുമോ തുടങ്ങിയവയിലും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും.

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ജനവികാരം ജനറല്‍ സെക്രട്ടറി എംഎ ബേബി യോഗത്തില്‍ അറിയിച്ചേക്കും.

Advertisment