/sathyam/media/media_files/tJzMbXrRYdzxgFMLpCsc.webp)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.
ഫെനി നൈനാൻ ചാറ്റ് പുറത്ത് വിട്ടത് തന്നെ അധിക്ഷേപിക്കാൻ ആണെന്നും ഇനിയും പരാതിക്കാർ വരുന്നത് തടയാൻ ആണ് വ്യക്തിഹത്യ ചെയ്യുന്നതെന്നും അതിജീവിത ശബ്ദസന്ദേശത്തിൽ പറയുന്നു.
'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രമാണ് പുറത്ത് വന്നത്.
2024 ജൂലൈയിൽ ആണ് ഫെനിയെ പരിചയപ്പെടുന്നത്. 2025 നവംബർ വരെ ഫെനിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മെയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത്.
രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്കാരേജ്.' ശബ്ദസന്ദേശത്തിൽ പറയുന്നു.
കുഞ്ഞിനെ നഷ്ടപ്പെടും ജോലി നഷ്ടപ്പെടും മാനസികമായും ശാരീരികമായും തകർച്ച നേരിട്ട സമയത്താണ് ഫെനി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.
തുടർന്ന് ചൂരൽമല ഫണ്ടിങ്ങിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു. രാഹുലാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും സമ്മർദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും ഫെനി പറഞ്ഞതായും അതിജീവിത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us