/sathyam/media/media_files/2025/01/11/9o3uqJSewowbIFyjKoct.jpg)
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർക്കെതിരെ ഉദ്യോഗസ്ഥ സംഘടന.
നയപരമല്ലത്ത നടപടികൾ സ്വീകരിക്കുന്നതായി എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു. സംഭവത്തില്‍ എക്സൈസ് മന്ത്രിക്ക് സംഘടന പരാതി നൽകും.
അകാരണമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം.
ഇടുക്കിയിൽ ബാർ ലൈസൻസ് ലംഘനം നടത്തിയത് പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും പരാതി ഉയരുന്നുണ്ട്.
എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന എം ആർ അജിത് കുമാറിന്‍റെ വിചിത്ര നിർദ്ദേശം നേരത്തെ ചര്‍ച്ചയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിചിത്ര നിർദ്ദേശം.
എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം.
മന്ത്രി താമസിക്കുന്ന ഹോട്ടലിലും എക്സൈസ് ഉദ്യോഗസ്ഥരു ണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
സ്വന്തം പണം മുടക്കി, എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.
ലഹരി ഒഴുക്ക് തടയാൻ പോലും മതിയായ ഉദ്യോഗസ്ഥരില്ലാതിരിക്കെയാണ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us