New Update
/sathyam/media/media_files/2026/01/09/t-p-ramkrishnan-2026-01-09-17-56-25.jpg)
തിരുവനന്തപുരം: കേരള കോൺഗ്രസ് എം എൽഡിഎഫിന്റെ ഭാഗമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ.
Advertisment
'എൽഡിഎഫുമായി കേരള കോൺഗ്രസ് എമ്മിനുള്ള ബന്ധം ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതിൽ നിന്ന് വ്യത്യസ്തമായൊരു നിലപാട് കേരള കോൺഗ്രസും എൽഡിഎഫും എടുത്തിട്ടില്ല.
എൽഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് തങ്ങളെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
'യുഡിഎഫ് ആശങ്കയിലാണ്. ഏത് പാർട്ടിയെ സ്വാധീനിക്കാൻ കഴിയുമെന്ന ശ്രമത്തിലാണ് യുഡിഎഫ്.
അവരുടെ അടിത്തറ ഭദ്രമാണെങ്കിൽ ഇത്തരം നീക്കങ്ങളുടെ ആവശ്യമില്ലല്ലോ എന്നും എൽഡിഎഫ് കൺവീനർ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തലിന് ഇങ്ങനെ മുന്നോട്ട് പോവാൻ സാധിക്കുന്നത് സഹായിക്കാൻ ആളുള്ളത് കൊണ്ടാണ്.
എംഎൽഎ സ്ഥാനം രാജിവെക്കാൻ കെപിസിസി പ്രസിഡന്റ് എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us