/sathyam/media/media_files/2026/01/16/1001564946-2026-01-16-12-53-40.jpg)
തിരുവനന്തപുരം : തൊഴിൽ പ്രതിസന്ധി രൂക്ഷമായ മാധ്യമം , മംഗളം എന്നീ പത്ര സ്ഥാപനങ്ങളിലെ സമരത്തിന് പിന്തുണയുമായി ട്രേഡ് യൂണിയനുകൾ രംഗത്ത് .
മാസങ്ങളായി ശമ്പളം മുടങ്ങിയ മാധ്യമം, മംഗളം പത്രങ്ങളിലെ പത്രപ്രവർതകർ അടക്കമുള്ള തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകാൻ ട്രേഡ് യൂണിയൻ സ്പോൺസറിംഗ് കമ്മിറ്റി തീരുമാനിച്ചു.
കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡിനെതിരേ ട്രേഡ് യൂനിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിൻ്റെ കാര്യങ്ങൾ തീരുമാനിക്കാൻ തിരുവനന്തപുരത്ത് സി ഐ ടി യു സെൻററിൽ ചേർന്ന തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിന് മുമ്പ് ഇരു സ്ഥാപനങ്ങളിലെ യൂണിയൻ ഭാരവാഹികളെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിലാണ് തീരുമാനം.
നേരത്തെ തന്നെ മാധ്യമ സ്ഥാപനങ്ങളിലെ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി ഐ ടി യു തൊഴിലാളി സംഘടനകൾക്ക് കത്ത് നൽകിയിരുന്നു.
സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗത്തിലെ തീരുമാനമനുസരിച്ച് സ്ഥാപനത്തിലെ പ്രശ്നങ്ങൾ പരാതിയായി സ്പോൺസറിംഗ് കമ്മിറ്റി തൊഴിൽ മന്ത്രിക്ക് നൽകും.
അദ്ദേഹത്തിൻ്റെ മധ്യസ്ഥതയിൽ മാനേജ്മെൻ്റുകളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. അതിന് ശേഷം ജനുവരി 27 നു കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും.
അതിൽ വിപുലമായ സമരസമിതിക്ക് രൂപം നൽകുകയും ഭാവി സമര പരിപാടികൾ തീരുമാനിക്കുകയും ചെയ്യും .
പത്ര പ്രവർത്തക യൂണിയൻ്റെ അടക്കം പൂർണ്ണ പിന്തുണയോടെ സമര പരിപാടികൾ മുന്നോട്ട് കൊണ്ട് പോകാനാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ ശ്രമം .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us