/sathyam/media/media_files/2026/01/16/img321-2026-01-16-21-11-45.png)
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിലെ രക്തസാക്ഷി സ്തൂപത്തിന്റെ ഉദ്ഘാടന ചടങ്ങ് തടഞ്ഞ് ഹൈക്കോടതി. രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങോ പ്രതിമ അനാവരണ ചടങ്ങുകളോ പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്.
ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ക്കും മ്യൂസിയം പൊലീസിനും കോടതി കര്‍ശന നിര്‍ദേശം നല്‍കി. നാളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരുന്നത്.
ഉത്തരവ് ഒരു തരത്തിലും ലംഘിക്കപ്പെടുന്നില്ലെന്ന് കലക്ടര്‍ നേരിട്ടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വഴിയോ കര്‍ശനമായി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലോ കോളജ് പ്രിന്‍സിപ്പല്‍, പിഡബ്ലൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്കാണ് നോട്ടീസ്.
നിര്‍മാണം അനധികൃതമെന്ന് ആരോപിച്ച് ലോ കോളജ് കെഎസ്‌യു നേതാവ് നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us