കാറില്‍ കയറ്റുന്നവരെ സൂക്ഷിച്ച് കാറില്‍ കയറ്റണം, അവര്‍ വര്‍ഗീയത പ്രസംഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി നമ്മളെ ശത്രുക്കളാക്കാന്‍, അതിലൂടെ അധികാരത്തിലെത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെതിരായി തോളോട് തോള്‍ ചേര്‍ന്ന് പോരാടണമെന്ന് വിഡി സതീശന്‍

മതേതരത്വം ഒരു വശത്ത് പറഞ്ഞുകൊണ്ട് മറ്റൊരു വശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ നമ്മള്‍ പൊന്നാടയിട്ട് സ്വീകരിക്കരുത്. നമ്മള്‍ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുക, വേറെ ഒരാളെ കൊണ്ട് വിദ്വേഷം പ്രസംഗിക്കിപ്പുക, പിറ്റേയാഴ്ച അദ്ദേഹത്തെ പോയി പൊന്നാട അണിയിക്കുക.  അങ്ങനെ ചെയ്യരുത്.

New Update
v d satheesan

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിഡി സതീശന്‍. കാറില്‍ കയറ്റുന്നവരെ സൂക്ഷിച്ച് കാറില്‍ കയറ്റണം, അവര്‍ വര്‍ഗീയത പ്രസംഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സതീശന്‍ പറഞ്ഞു. 

Advertisment

മതേതരത്വത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പും കാപട്യവും പാടില്ല. കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു വിഡി സതീശന്റെ വിമര്‍ശനം.


രാജ്യത്ത് ഉടനീളം സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൊണ്ടിരുക്കുകയാണ്. ഒരുവിഭാഗം ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുന്നു. 


ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി നമ്മളെ ശത്രുക്കളാക്കാന്‍, അതിലൂടെ അധികാരത്തിലെത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെതിരായി തോളോട് തോള്‍ ചേര്‍ന്ന് പോരാടണമെന്ന് വിഡി സതീശന്‍ പറഞ്ഞു

മതേതരത്വം ഒരു വശത്ത് പറഞ്ഞുകൊണ്ട് മറ്റൊരു വശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ നമ്മള്‍ പൊന്നാടയിട്ട് സ്വീകരിക്കരുത്. നമ്മള്‍ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുക, വേറെ ഒരാളെ കൊണ്ട് വിദ്വേഷം പ്രസംഗിക്കിപ്പുക, പിറ്റേയാഴ്ച അദ്ദേഹത്തെ പോയി പൊന്നാട അണിയിക്കുക. 


അങ്ങനെ ചെയ്യരുത്. കാറില്‍ കയറ്റുന്നതിനൊന്നും കുഴപ്പമില്ല. പക്ഷെ സൂക്ഷിച്ച് വേണം കാറില്‍ കയറ്റാന്‍. അവര്‍ വിദ്വേഷം പ്രസംഗിക്കുന്നവരല്ലെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. 


അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ഒരുമനസ്സ് ഉണ്ടാകണം. അതിന് കാപട്യമല്ല വേണ്ടത്. വോട്ട് നഷ്ടപ്പെട്ടാല്‍ അത് പോകട്ടെയെന്ന് കരുതണം. 

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ തോല്‍ക്കട്ടെയെന്ന് കരുതണം.മതേതരത്വത്തില്‍ വിട്ടൂവീഴ്ച വരുത്താന്‍ പാടില്ല. ഇരട്ടത്താപ്പ് പാടില്ല, കാപട്യം പാടില്ല. നിരവധി തെരഞ്ഞെടുപ്പില്‍ തോറ്റാലും മതേതരത്വം ബലികഴിച്ചുകൊണ്ടുള്ള ഒരു കോംപ്രമൈസിനും തയ്യാറാകില്ലെന്ന് വിഡി സതീശന്‍.

Advertisment