New Update
/sathyam/media/media_files/2026/01/17/img331-2026-01-17-17-22-30.png)
തിരുവനന്തപുരം: നീന്തൽ കുളത്തിൽ വീണ ഏഴാം ക്ലാസുകാരൻ മുങ്ങിമരിച്ചു. മലയിൻ കാവ് ഉള്ളുവിള വീട്ടിൽ നിയാസ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നീന്തൽ കുളത്തിലാണ് അപകടമുണ്ടായത്.
Advertisment
ഉണ്ടൻകോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ നിയാസും സഹോദരൻ ഫയാസും സുഹൃത്ത് അബിയും ചേർന്നാണ് കുളത്തിൽ കുളിക്കാൻ എത്തിയത്.
നിയാസ് കുളത്തിൽ ഇറങ്ങി നീന്തൽ പരിശീലനം നടത്തുതിനിടെ മുങ്ങിപോവുകയായിരുന്നു.
ഇതുകണ്ട് കുട്ടികൾ നിലവിളിച്ചതിന് പിന്നാലെ ഓടി കൂടിയ നാട്ടുകാർ നിയാസിനെ കുളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ഷാജി. അമ്മ: ഷമീന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us