/sathyam/media/media_files/2026/01/18/1001570191-2026-01-18-11-13-38.jpg)
തിരുവനന്തപുരം : വയനാടിനെ ചൊല്ലിയുള്ള ഭരണ- പ്രതിപക്ഷ പോര് ശക്തമാണ്.
വയനാട് ദുരന്തത്തിൽ സർവ്വവും നശിച്ചവരുടെ പുനരധിവാസത്തിൽ സർക്കാർ തികഞ്ഞ പരാജയമെന്ന വിമർശനമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നും ഉയരുന്നത് .
പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നും സർക്കാരിനെ കടന്നാക്രമിക്കുന്നതിൽ മുൻ നിരയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെയാണ്.
വയനാട് ദുരന്ത ബാധിതരില്‍ പലര്‍ക്കും സര്‍ക്കാര്‍ വാടക നല്‍കുന്നില്ല.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും നല്‍കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു .
ജനങ്ങള്‍ നല്‍കിയ 742 കോടി രൂപയാണ് ഖജനാവിലുള്ളത്. എന്നിട്ടാണ് സി.എം.ഡി.ആര്‍.എഫിലേക്ക് പണം നല്‍കരുതെന്ന് യു.ഡി.എഫ് പ്രചരിപ്പിച്ചെന്ന് പറയുന്നത്.
ഞാന്‍ ഉള്‍പ്പെടെയുള്ളവരും യു.ഡി.എഫ് എം.എല്‍.എമാരും സി.എം.ഡി.ആര്‍.എഫിലേക്ക് പണം നല്‍കിയിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
19 ലക്ഷത്തോളം രൂപയാണ് ഞങ്ങള്‍ മാത്രം നല്‍കിയത്. എന്നിട്ടാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.
വീട് നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു.
അവസാനം വീട് നിര്‍മ്മിക്കാനുള്ള സ്ഥലം ഞങ്ങള്‍ക്ക് നല്‍കില്ലെന്നും പറഞ്ഞു. അതിനു ശേഷമാണ് ഞങ്ങള്‍ സ്ഥലം കണ്ടെത്തിയതും രജിസ്റ്റര്‍ ചെയ്തതും.
പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി അധ്യക്ഷന്റെയും ജോയിന്റ് അക്കൗണ്ടിലാണ് വീട് നിര്‍മ്മാണത്തിനുള്ള പണമുള്ളത് എന്നിട്ടാണ് പണം പോയെന്ന് സി.പി.എം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വെറുതെ പ്രചരിപ്പിക്കുന്നത് എന്നും സതീശൻ ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ നാട്ടുകാര്‍ നല്‍കിയ പണം ഖജനാവില്‍ ഇട്ടിട്ടാണ് ചികിത്സാ സഹായം ഉള്‍പ്പെടെ നിര്‍ത്തിയത്. എ.കെ.ജി സെന്ററില്‍ ഇരുന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് മുഴുവന്‍ പച്ചക്കള്ളമാണ്.
സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു കൊല്ലം എടുത്തപ്പോഴാണ് മൂന്ന് മൂന്നര മാസം കൊണ്ട് ഞങ്ങള്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തത്. നൂറ് വീടുകളുടെ 20 കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് കൈമാറി.
ലീഗിന്റെ നൂറ് വീടുകളുടെ നിര്‍മ്മാണ് പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് ഞാന്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായ എന്താണുള്ളത്? എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സി.പി.എം ഇപ്പോഴും പച്ചക്കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഇതിന്
സി പി എമ്മും സർക്കാരും നൽകുന്ന മറുപടി വയനാടിന്റെ അതിജീവനം അതിവേഗമെന്നാണ്.
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി അത്യാധുനിക സൗകര്യങ്ങളോടും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി സർക്കാർ ഒരുക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു.
ബിൽഡ് ബാക്ക് ബെറ്റർ 'എന്ന ആശയത്തിലൂന്നിയുള്ള ഈ പദ്ധതിയിലൂടെ 410 കുടുംബങ്ങൾക്ക് മികച്ച ജീവിതസൗകര്യങ്ങളും സുരക്ഷിതമായ പുനരധിവാസവുമാണ് സർക്കാർ ഉറപ്പുനൽകുന്നത് എന്ന് സി പി എമ്മും ചൂണ്ടിക്കാട്ടുന്നു .
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണ പക്ഷ -പ്രതിപക്ഷ വാക് പോര് വയനാടിനെ ചൊല്ലി ശക്തി പ്രാപിക്കുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us