സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്. ഇന്ന് അംഗത്വം സ്വീകരിക്കും

സംസ്ഥാന പ്രസിഡന്റിനെ കണ്ട് സംസാരിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണെന്നും എല്ലാവരുടെയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് അന്തിമതീരുമാനമാകുകയെന്നും രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

New Update
1001570212

തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഇന്ന് അംഗത്വം സ്വീകരിക്കും.തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിക്കുക.

Advertisment

സിപിഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്.രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചെന്ന് രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

 സംസ്ഥാന പ്രസിഡന്റിനെ കണ്ട് സംസാരിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണെന്നും എല്ലാവരുടെയും അഭിപ്രായ മറിഞ്ഞതിന് ശേഷമാണ് അന്തിമ തീരുമാനമാകുകയെന്നും രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക് കൂറുമാറുമെന്ന സൂചനകള്‍ മുന്‍പും ഉയര്‍ന്നുവന്നിരുന്നു.

എന്‍ഡിഎ ഘടകകക്ഷിയായ ആര്‍പിഐയില്‍ ചേരുമെന്ന് ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

Advertisment