/sathyam/media/media_files/2026/01/18/kadakampally-bjp-flag-2026-01-18-23-05-56.png)
തിരുവനന്തപുരം : ശബരിമല സ്വർണ്ണ ക്കൊള്ളയിൽ ബി ജെ പി പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി ശക്തമായ സമര പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ജനുവരി 20 ന് കടകംപള്ളി സുരേന്ദ്രൻ്റെ വസതിയിലേക്ക് ബി ജെ പി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും . കടകംപള്ളി ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ശബരിമലയെ കൊള്ളയടിച്ചെന്നാണ് ബി ജെ പി ആരോപണം .
എസ്. ഐ. ടി അന്വേഷണത്തെ സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ബി ജെ പി നേതാക്കൾ പറയുന്നു.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സി. പി എം സംരക്ഷിക്കുകയാണെന്നും കള്ളൻമാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന സി പി എം വിശ്വസികളെ വെല്ലുവിളിക്കുന്നെന്നും ബിജെപി ആരോപിക്കുന്നു.
കടകംപള്ളിയുടെ മണ്ഡലമായ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബി ജെ പി നേതാവ് വി. മുരളീധരനാണ് കടകംപള്ളിയുടെ വസതിയിലേക്കുള്ള ബി ജെ പി മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് . ഈ മാർച്ചോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് ബി ജെ പി പദ്ധതി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us