കേരളത്തിൽ എസ്ഐആറിൽ പരാതികൾ അറിയിക്കാനുള്ള സമയ പരിധി നീട്ടി. 30 വരെ പരാതി അറിയിക്കാം

തമിഴ്നാട്ടിലും ഗുജറാത്തിലും നടപടികൾ നീട്ടിയിട്ടുണ്ട്. തീയതി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയും സമയം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു.

New Update
sir

തിരുവനന്തപുരം : കേരളത്തിൽ എസ്ഐആറിൽ പരാതികൾ അറിയിക്കാനുള്ള സമയ പരിധി നീട്ടി. കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഈമാസം 30 വരെ പരാതി അറിയിക്കാം. 

Advertisment

തമിഴ്നാട്ടിലും ഗുജറാത്തിലും നടപടികൾ നീട്ടിയിട്ടുണ്ട്. തീയതി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയും സമയം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ ഒന്നോ രണ്ടോ ആഴ്ച കൂടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. 

കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം എന്നും സുപ്രീംകോടതി നിർദേശിച്ചു. 2025 ഡിസംബർ 23-നാണ് കേരളത്തിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ മാസം 22 വരെയായിരുന്നു പരാതികൾ അറിയിക്കാനുള്ള സമയപരിധി.

Advertisment