New Update
/sathyam/media/media_files/fNObkIw5UDpIJKhoW6UF.jpg)
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് ആരംഭിക്കുന്ന സഭാ സമ്മേളനം മാർച്ച് 26 വരെ 32 ദിവസം സമ്മേളിക്കും.
Advertisment
ഈ മാസം 29 നാണ് രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. സ്വർണപ്പാളി വിവാദം മുതൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജയിൽവാസം വരെ സഭാ സമ്മേളനത്തിൽ കത്തിപ്പടരും.
ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് യുദ്ധക്കളത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പ് രണ്ടു മുന്നണികൾക്കും പോരടിക്കാനുള്ള യുദ്ധഭൂമിയാണ് ഇനി കേരള നിയമസഭ.
നാളെ രാവിലെ 9 മണിക്ക് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ യുദ്ധത്തിന്‍റെ കാഹളം മുഴങ്ങും.എന്നാൽ പിണറായി വിജയൻ നയിക്കുന്ന ഭരണപക്ഷവും വി.ഡി സതീശൻ നയിക്കുന്ന പ്രതിപക്ഷവും യുദ്ധഭൂമിയിൽ ആയുധങ്ങളുമായി ഇറങ്ങാൻ രണ്ട് ദിവസം വൈകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us