അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ എല്ലാവരും പ്രതികരിച്ചു, എസ്.രാജേന്ദ്രൻ ബിജെപിയിൽ പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ല; കെ. മുരളീധരൻ

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അജണ്ട വർഗീയ ധ്രുവീകരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

New Update
k muraleedharan

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശത്തിലൂടെ സംഘ്പരിവാർ അജണ്ടയിലേക്ക് സിപിഎം മാറി എന്നാണ് കാണാൻ കഴിയുന്നതെന്ന് കെ. മുരളീധരൻ.

Advertisment

അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോൾ എല്ലാവരും പ്രതികരിച്ചു. എന്നാൽ എസ്.രാജേന്ദ്രൻ ബിജെപിയിൽ പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ല.

ഇത് സിപിഎമ്മിൻ്റെ സംഘപരിവാർ അജണ്ടക്ക് തെളിവാണെന്നും കെ.മുരളീധരൻ പറഞ്ഞു.

സജി ചെറിയാൻ്റെ പരാമർശം മുഖ്യമന്ത്രിയുടെ വാക്കുകളെ തുടർന്നാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

തീർത്തും അപകടകരമായ പരാമർശമാണത്. മുഖ്യമന്ത്രി തന്നെ വർഗീയത ആളി കത്തിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അജണ്ട വർഗീയ ധ്രുവീകരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment