കേരളമടക്കം വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സി. പി. എം നിലപാട് ഇങ്ങനെ ; തിരുവനന്തപുരത്ത് ജനുവരി 16 മുതൽ 18 വരെ ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചകളുടെയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലെടുത്ത തീരുമാനം ; കേരളത്തില്‍ ആര്‍.എസ്‌.എസ്‌ - ബി.ജെ.പിക്കെതിരായ ആശയ സമരത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന പോരായ്‌മയേയും ജനങ്ങള്‍ക്ക്‌ മുമ്പാകെ തുറന്നുകാട്ടുമെന്ന് സി പി എം

അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ എല്ലാ ശക്തികളേയും ഒന്നിച്ചു ചേര്‍ക്കാന്‍ പാര്‍ടി ശ്രമിക്കും.

New Update
nilambur cpm

തിരുവനന്തപുരം : കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്‌, അസ്സം, പുതുച്ചേരി - നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പാര്‍ടിയുടെ തയ്യാറെടുപ്പിനെ സി പി എം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

Advertisment

കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വിജയത്തിനായി, അതിന്റെ നേട്ടങ്ങളിലൂന്നിയ പ്രചാരണത്തിലൂടെ പാര്‍ടി പ്രവര്‍ത്തിക്കും.

ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിനര്‍ഹതപ്പെട്ട വിഭവങ്ങള്‍ നിഷേധിക്കുന്നതിനേയും, അങ്ങനെ സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളേയും, ഫെഡറലിസത്തിനെതിരായ നീക്കങ്ങളേയും തുറന്നുകാട്ടും.

 പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ ഫെഡറലിസത്തെ അട്ടിമറിക്കാന്‍ നടത്തപ്പെടുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ്‌ വരുത്തുന്ന വീഴ്‌ചയേയും പാര്‍ടി തുറന്നുകാട്ടും.

പ്രത്യേകിച്ച്‌ കേരളത്തില്‍ ആര്‍.എസ്‌.എസ്‌ - ബി.ജെ.പിക്കെതിരായ ആശയ സമരത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന പോരായ്‌മയേയും ജനങ്ങള്‍ക്ക്‌ മുമ്പാകെ തുറന്നുകാട്ടും.

പശ്ചിമ ബംഗാളില്‍, സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റേയും, ബി.ജെ.പിയുടേയും പരാജയത്തിനായി പാര്‍ടി പ്രവര്‍ത്തിക്കും.

അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ എല്ലാ ശക്തികളേയും ഒന്നിച്ചു ചേര്‍ക്കാന്‍ പാര്‍ടി ശ്രമിക്കും.

തമിഴ്‌നാട്ടില്‍, ബി.ജെ.പിയേയും സഖ്യകക്ഷികളേയും പരാജയപ്പെടുത്താന്‍ ഡി.എം.കെയുടേയും സഖ്യകക്ഷികളുടേയും ഒപ്പം പാര്‍ടി മത്സരിക്കും. ഇവിടെ സി പി എമ്മും കോൺഗ്രസും ഡി എം കെ സഖ്യത്തിൻ്റെ ഭാഗമാണ്. 

അസ്സമില്‍, രൂക്ഷമായ വര്‍ഗ്ഗീയ വിഭജനം നടത്തുന്ന ബി.ജെ.പി സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നതിനായി എല്ലാ ബി.ജെ.പി വിരുദ്ധ പാര്‍ടികളെയും, ശക്തികളേയും സംഘടിപ്പിക്കും.

ഈ നിലപാടിൻ്റെ ഭാഗമായി കോൺഗ്രസ് സഖ്യത്തിലാകും പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുക .

പുതുച്ചേരിയില്‍ ബി.ജെ.പി മുന്നണി സര്‍ക്കാരിനെ പരാജയപ്പെടുത്താനായി പാര്‍ടി പ്രവര്‍ത്തിക്കും . ഇവിടെയും നിലവിലെ സാഹചര്യത്തിൽ ഡി എം കെ കോൺഗ്രസ് സഖ്യത്തിലാകും സി പി എം ജനവിധി തേടുക

Advertisment