/sathyam/media/media_files/u2MQRPgPEqGLtfnNp9Ui.jpg)
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാനസമ്മേളനം ചൊവ്വാഴ്‌ച ആരംഭിക്കും. മാർച്ച് 26ന് സഭ പിരിയുംവിധമാണ് അജണ്ട നിശ്ചയിച്ചിരിക്കുന്നത്. അതിനിടയിൽ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാൽ സമ്മേളനം വെട്ടിച്ചുരുക്കും.
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണമാണ് ഇൗ സമ്മേളനത്തിന്റെ പ്രത്യേകത. ചൊവ്വാഴ്‌ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക.
കാനത്തിൽ ജമീലയ്‌ക്ക് അന്ത്യോപചാരമർപ്പിച്ച് ബുധനാഴ്‌ച പിരിയും. 22, 27, 28 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയാണ്.
29ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിക്കും. പുതിയ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. ഫെബ്രുവരി രണ്ടുമുതൽ നാലുവരെ ബജറ്റ് ചർച്ച.
അഞ്ചിന് ഉപധനാഭ്യർഥനകളും മുൻവർഷങ്ങളിലെ അധികധനാഭ്യര്‍ഥനകളും പരിഗണിക്കും. ഫെബ്രുവരി ആറുമുതൽ 22 വരെ സഭ ചേരില്ല.
ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്‌മ പരിശോധന നടത്തും. ഇത്തവണ 32 ദിവസം ചേരാനാണ് നിശ്‌ചയിച്ചിരിക്കുന്നത്.
ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡി കെ മുരളി എംഎൽഎ നൽകിയ പരാതി സഭ പരിഗണിച്ച് പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us