അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസ്. രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി

രാഹുൽ ഈശ്വറിനെതിരെ പൊലീസ് സമർപ്പിച്ച രേഖകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, അത് കിട്ടിയാലേ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയൂ എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

New Update
rahul

തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി.

Advertisment

ഹർജിയിൽ തർക്കമുണ്ടെങ്കിൽ ഈ മാസം 27-നകം സമർപ്പിക്കാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിഭാഗത്തിന് നിർദ്ദേശം നൽകി. കേസ് അന്ന് തന്നെ വീണ്ടും പരിഗണിക്കും.


ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് കോടതി വാക്കാൽ പരാമർശിച്ചു. 


രാഹുൽ ഈശ്വറിനെതിരെ പൊലീസ് സമർപ്പിച്ച രേഖകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, അത് കിട്ടിയാലേ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയൂ എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

തുടർന്നാണ് രേഖകൾ കൈമാറാനും കേസ് മാറ്റിവെക്കാനും കോടതി ഉത്തരവിട്ടത്. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും, ഇത് അതിജീവിതയെ ഭയപ്പെടുത്തുന്നതിന് തുല്യമാണെന്നുമാണ് പ്രോസിക്യൂഷൻ വാദം.

ജാമ്യവ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ കോടതി രാഹുൽ ഈശ്വറിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.

Advertisment