/sathyam/media/media_files/2026/01/19/img365-2026-01-19-22-57-49.png)
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ നടപടികൾ ശക്തമാക്കി കേരള പൊലീസ്. 'ഓപ്പറേഷൻ ഡി-ഹണ്ട്' ദൗത്യത്തിന്റെ ഭാഗമായി ഞായറാഴ്ച (ജനുവരി 18) സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ 97 പേരെ അറസ്റ്റ് ചെയ്തു.
ലഹരിമരുന്ന് വിൽപ്പനയുമായും സംഭരണവുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1,489 പേരെയാണ് പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പരിശോധനയിൽ നിരോധിത ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 90 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
അറസ്റ്റിലായവരിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ്, കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു. സംസ്ഥാനത്തെ ലഹരി ശൃംഖലകൾ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക ദൗത്യം സംഘടിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം (ഫോൺ: 9497927797) സജ്ജമാണെന്നും വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us