കർഷകരുടെമേൽ അനധികൃതമായി ഉൽപ്പന്നങ്ങൾ അടിച്ചേൽപ്പിക്കുന്നത് നിയമലംഘനം

വളങ്ങൾ 1955 ലെ ആവശ്യവസ്തു നിയമം, 1985ലെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ എന്നിവയിൽ ഉൾപെട്ടിട്ടുള്ളതാണ്. 

New Update
FARMER

തിരുവനന്തപുരം: സബ്സിഡി വളങ്ങളോടൊപ്പം മറ്റ് ഉത്പന്നങ്ങൾ കൂടി അനധികൃതമായി കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.

Advertisment

യൂറിയ, ഡി എ പി, സബ്സിഡി വളങ്ങളോടൊപ്പം സബ്സിഡി ഇനത്തിൽ പെടാത്ത നാനോ വളങ്ങൾ, മറ്റു വളങ്ങൾ, കീടനാശിനികൾ എന്നിവ കർഷകർക്ക് വളം വിതരണ കമ്പനികൾ, വളം മൊത്ത വിൽപനക്കാർ, വളം ചില്ലറ വിൽപ്പനക്കാർ എന്നിവർ നിർബന്ധിതമായി വിൽക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 


വളങ്ങൾ 1955 ലെ ആവശ്യവസ്തു നിയമം, 1985ലെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ എന്നിവയിൽ ഉൾപെട്ടിട്ടുള്ളതാണ്. 


ഇത്തരം പ്രവണതകൾ കർഷകരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുകയും സർക്കാരിന്റെ വളം സബ്‌സിഡി നയങ്ങളുടെ ഉദ്ദേശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും. 

കർഷകർ സബ്സിഡി വളങ്ങളോടൊപ്പം നിർബന്ധമായി  അടിച്ചേൽപ്പിക്കപ്പെടുന്ന മറ്റു അനാവശ്യ ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതില്ല. ഈ പ്രവണത ശ്രദ്ധയിപ്പെടുന്നപക്ഷം കർഷകർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപെട്ട് പരാതി സമർപ്പിക്കാം. പരാതികൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0471 2304481.

Advertisment