പൊതുജനങ്ങൾക്ക് വേണ്ടി എഐ കോൾ സെൻററുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. എല്ലാ ദിവസവും മുഴുവൻ സമയവും വിവരങ്ങൾ ലഭ്യമാക്കും

പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരം ലഭ്യമാക്കുകയും നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച വിവിധ സംശയനിവാരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

New Update
images

 തിരുവനന്തപുരം: പൊതുജനങ്ങൾക്ക് വേണ്ടി എഐ കോൾ സെന്ററുമായി തദ്ദേശ സ്വയംഭരണ വകുപ്പ്.

Advertisment

എല്ലാ ദിവസവും മുഴുവൻ സമയവും വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരം ലഭ്യമാക്കുകയും നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച വിവിധ സംശയനിവാരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

കെ സ്മാർട്ടിൻ്റെ ഭാഗമായി നിലവിൽ ലഭ്യമാക്കുന്ന കോൾ സെന്റർ സംവിധാനമാണ് പൂർണമായും വിർച്വൽ ആയും എഐ അധിഷ്ഠിതവുമായി മാറുന്നത്.

വിർച്വൽ അസിസ്റ്റൻ്റ് സഹായ കരമാവും. തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ കേരള മിഷനും, ഇൻഫോ ലോജിക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പി ലാക്കുന്നത്. കോൾ സെന്റർ നമ്പർ- 0471-2525100

Advertisment