ശബരിമല സ്വർണക്കൊള്ള. 21 ഇടങ്ങളിൽ ഇഡി റെയ്ഡ് .പത്മകുമാർ, വാസു, മുരാരി ബാബു എന്നിവരുടെ വീടുകളിൽ. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുന്നു

എ.പത്മകുമാറിന്റെ ആറന്മുള വീട്ടിലും എന്‍.വാസുവിന്റെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടിലും മറ്റ് പ്രതികളുടെ വീടുകളിലും ഒരേ സമയമാണ് ഇഡി റെയ്ഡ് നടത്തുന്നത്.

New Update
sabarimala ed

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ വീട്ടിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും വ്യാപക റെയ്ഡ്. 21 ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. എന്‍.വാസു, മുരാരി ബാബു എന്നിവരുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് ഇഡി റെയ്ഡ് നടത്തുന്നത്. 

Advertisment

എ.പത്മകുമാറിന്റെ ആറന്മുള വീട്ടിലും എന്‍.വാസുവിന്റെ തിരുവനന്തപുരം പേട്ടയിലുള്ള വീട്ടിലും മറ്റ് പ്രതികളുടെ വീടുകളിലും ഒരേ സമയമാണ് ഇഡി റെയ്ഡ് നടത്തുന്നത്.

കൃത്യമായി ഓരോ സ്ഥലങ്ങള്‍ സ്‌പോട്ട് ചെയ്തതിന് ശേഷം കൃത്യമായ സമയങ്ങളിലാണ് വ്യക്തമായ ആസൂത്രണത്തോടെ ഇഡി ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിക്കുകയാണ് ഉദ്ദേശം.

കേസിൽ കൂടുതൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് സന്നിധാനത്തെത്തുകയും ചെയ്യും.

ശബരിമലയിലെ സ്വർണ്ണപാളികളിൽ പരിശോധന നടത്തിയ വിഎസ്എസ് സിയിലെ ശാസ്ത്രജ്ഞരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ കാണും. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിൻ്റെ ഭാഗമായിട്ടാണിത്. 

Advertisment