തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ

രാത്രി ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയ സിദ്ധാര്‍ഥിനെ രാവിലെ ഏറെ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

New Update
1001575899

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി. ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്.

Advertisment

 കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

 ആറ്റിങ്ങല്‍ ഇളമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്.

രാത്രി ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയ സിദ്ധാര്‍ഥിനെ രാവിലെ ഏറെ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാരുമായുള്ള തര്‍ക്കത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയ തെന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

Advertisment