സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണ്. അദ്ദേഹത്തിന്റെ പരാമർശത്തെ വളച്ചൊടിച്ചാണ് വാർത്തകൾ പ്രചരിപ്പിച്ചത്. മന്ത്രി സജി ചെറിയാന്റെ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വി.ശിവൻകുട്ടി

'ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും സിപിഎം ഒരുപോലെയാണ് എതിർക്കുന്നത്.

New Update
sivankutty sajicheriyan

തിരുവന്തപുരം: മന്ത്രി സജി ചെറിയാന്റെ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയു ചെറുക്കപ്പെടണമെന്നാണ് സജി ചെറിയാൻ പറഞ്ഞത്. 

Advertisment

സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണ്. സജി ചെറിയാന്റെ പരാമർശത്തെ വളച്ചൊടിച്ചാണ് വാർത്തകൾ പ്രചരിപ്പിച്ചതെന്നും വി.ശിവൻകുട്ടി പറഞ്ഞു. 


'ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും സിപിഎം ഒരുപോലെയാണ് എതിർക്കുന്നത്. ചില പ്രദേശങ്ങളിൽ ഭൂരിപക്ഷ വർഗീയതയും ചിലയിടത്ത് ന്യൂനപക്ഷ വർഗീയതയുമാകും. 


ഇത് നാടിന് ആപത്താണ്. ന്യൂനപക്ഷത്തിനും മുസ്‍ലിം സമുദായത്തിനും വേണ്ടി നിരന്തരം എന്തെല്ലാം പോരാട്ടങ്ങൾ പ്രവർത്തനങ്ങളും നടത്തിയ ആളാണ് സജി ചെറിയാന്‍. അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ പത്രങ്ങളിൽ വളച്ചൊടിച്ചാണ് വന്നത്'എന്ന് മന്ത്രി പറഞ്ഞു.

Advertisment