മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചഫലം കണ്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു

സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് സിനിമ സംഘടനാ നേതാക്കൾ പറഞ്ഞു.

New Update
cinema theatre

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം.സിനിമാ ചിത്രീകരണങ്ങളും തടസ്സമില്ലാതെ തുടരും.തിങ്കളാഴ്ച തിയറ്ററുകൾ അടച്ചിടില്ല.

Advertisment

സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് സിനിമ സംഘടനാ നേതാക്കൾ പറഞ്ഞു. വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളിലും അനുകൂലമായ തീരുമാനമാണെന്നും നേതാക്കള്‍ പറഞ്ഞു.

ഇരട്ട നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാറുമായി ചർച്ച ചെയ്യുമെന്നും, സിനിമാ മേഖലയിൽ 60 വയസുകഴിഞ്ഞവർക്ക് പെൻഷൻ അനുവദിച്ചുതരാമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.

Advertisment