ലഹരിക്കച്ചവടം നടത്തുന്നുവെന്ന കണ്ടെത്തൽ. രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസുകാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

New Update
police

തിരുവനന്തപുരം: ലഹരി കച്ചവടത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സിപിഒമാരായ അഭിൻജിത്ത്, രാഹുൽ എന്നിവർക്കെതിരെയാണ് നടപടി. നാർക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Advertisment

നാർക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തുവെന്ന് കണ്ടെത്തിയത്. പൊലീസുകാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെന്നും നാർക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. 

Advertisment