/sathyam/media/media_files/2025/11/01/m-b-rajesh-2025-11-01-00-59-59.jpg)
തിരുവനതപുരം: നിയമസഭയിലെ നയപ്രഖ്യാപനത്തിലെ കൂട്ടിച്ചേർക്കലിലും ഒഴിവാക്കലിലും ഗവർണർ രാജേന്ദ്ര ആർലേക്കര്‍ക്കെതിരെ മന്ത്രി എം.ബി രാജേഷ്. ഗവർണറുടേത് അസാധാരണമായ നടപടിയെന്നും എതിർക്കേണ്ടതിനെ സർക്കാർ എതിർക്കുമെന്നും മന്ത്രി പറഞ്ഞു.
ഗവർണർമാരെ ബിജെപി ഉപയോഗിക്കുകയാണ്. പത്ത് വർഷം കേരളം കണ്ടത് വലിയ വളർച്ചയെന്നും ഭരണത്തുടർച്ച ഉറപ്പെന്നും മന്ത്രി പറഞ്ഞു.
'ഗവർണർക്ക് വീഴ്ച വന്നപ്പോഴാണ് മുഖ്യമന്ത്രി ആ ഭരണഘടനാപരമായ ചുമതല നിറവേറ്റിയത്. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഭരണ ഘടന പറയുന്നത്.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തില്‍ മാറ്റം വരുത്താന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല. മന്ത്രിസഭ തയ്യാറാക്കിയതില്‍ ഒന്നും കൂട്ടാനോ കുറക്കാനോ ഗവര്‍ണര്‍ക്ക് പറ്റില്ല'. അദ്ദേഹം പറഞ്ഞു.
'ആത്മവിശ്വാസത്തോടെ തലയുയർത്തി പിടിച്ചാണ് ഇടതുപക്ഷ മുന്നണി ജനങ്ങളുടെ മുന്നിൽ നിൽക്കുന്നത്. പത്ത് വർഷം കേരളം കണ്ടത് വലിയ വളർച്ചയാണ്.
എന്നാൽ സർക്കാറിന്റെ നേട്ടങ്ങൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ തടസം നിൽക്കുന്നു. ഇതിനായി വിപുലമായ സംവിധാനം കഴിഞ്ഞ പത്തുവർഷമായി നടക്കുന്നു.
എൽഡിഎഫിനെതിരെ മാധ്യമങ്ങൾ യുദ്ധമുന്നണി സൃഷ്ടിക്കുന്നു.തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടമുണ്ടാക്കി എന്നത് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതീതിയാണ്' എന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us