/sathyam/media/media_files/sV55YI1kWq1wpjfc7Lwz.jpg)
തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സിഎം കണക്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.
വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസത്തിന് ശേഷം മത്സരപ്പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്വപ്ന കരിയറിലേക്ക് എത്തുന്നതുവരെ സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായ 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് അർഹത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായം ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us