കടകംപള്ളിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല? ഇഡി അന്വേഷിച്ച് കുളമാക്കരുത്; രമേശ് ചെന്നിത്തല

ജമാഅത്തെ ഇസ്‌ലാമിയുമായി വേദി പങ്കിട്ടതിൽ സിപിഎം പറഞ്ഞതിന് ഒരു ആത്മാർഥതയുമില്ലെന്നും ജമാഅത്തെ ഇസ്‌ലാമിയുമായി ഏറ്റവും കൂടുതൽ സൗഹൃദമുള്ള കക്ഷി സിപിഎം ആണെന്നും ചെന്നിത്തല പറഞ്ഞു

New Update
chennithala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല.

Advertisment

 പോറ്റിയും കടകംപള്ളിയും തമ്മിലുള്ള ബന്ധം കൂടുതൽ വെളിവാകുന്നു.

 എസ്‌ഐടിക്ക് മുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

വിഷയത്തിൽ ഇഡി അന്വേഷണമാരംഭിച്ച സാഹചര്യത്തിൽ ആരുവേണമെങ്കിലും വരട്ടെയെന്നും പക്ഷേ നിഷ്പക്ഷമാകണമെന്നും ചെന്നിത്തല പറഞ്ഞു.

ഇഡിയുടെ മുൻകാല സമീപനങ്ങൾ സംശയമുള്ളതാണ്.

ഇഡി അന്വേഷിച്ച് കുളമാക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുമായി വേദി പങ്കിട്ടതിൽ സിപിഎം പറഞ്ഞതിന് ഒരു ആത്മാർഥതയുമില്ലെന്നും ജമാഅത്തെ ഇസ്‌ലാമിയുമായി ഏറ്റവും കൂടുതൽ സൗഹൃദമുള്ള കക്ഷി സിപിഎം ആണെന്നും ചെന്നിത്തല പറഞ്ഞു.

നാലു പതിറ്റാണ്ടായി അവരുമായി ബന്ധമുണ്ട്. ഇപ്പോഴും സിപിഎമ്മിന് ജമാഅത്തെ ഇസ്‌ലാമിയുമായി നല്ല ബന്ധമാണ്.

സിപിഎം നടത്തുന്നത് കള്ളക്കളിയാണെന്നും പറഞ്ഞ ചെന്നിത്തല സിപിഎം കേരളത്തിൽ വർഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണ്. കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

ജമാഅത്തെ ഇസ് ലാമിയുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രതിപക്ഷ നേതാവ് നിലപാട് പറഞ്ഞിട്ടുണ്ട്. സജി ചെറിയാൻ പറഞ്ഞതിനെ മുഖ്യമന്ത്രിയോ ഗോവിന്ദനോ തള്ളിപ്പറയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Advertisment