/sathyam/media/media_files/2026/01/22/1001607557-2026-01-22-08-23-50.jpg)
തിരുവനന്തപുരം : ബിജെപിയുടെ തിരുവനന്തപുരം നോർത്ത് സംഘടനാ ജില്ലയിൽ തമ്മിലടി തുടരുകയാണ് .
നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ജില്ലാ ജനറൽ സെക്രട്ടറി ബാലമുരളി രാജി സന്നദ്ധത അറിയിച്ചു .
നേരത്തെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സാധ്യത കല്പിച്ച നേതാവായിരുന്നു ബാലമുരളി .
എസ്. എൻ. ഡി. പി. ഭാരവാഹി എന്ന നിലയിൽ റെജി കുമാർ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയതോടെ ഒരു വിഭാഗം നേതാക്കൾ പാർട്ടിയെ ഹൈജാക്ക് ചെയ്തെന്ന ആരോപണം ഉയർന്നിരുന്നു.
ആറ്റിങ്ങൽ മേഖലയെ കൈപ്പിടിയിലൊതുക്കാൻ മുരളീധര പക്ഷം നടത്തുന്ന നീക്കങ്ങൾ ഗ്രൂപ്പ് പോരിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത് .
ബാലമുരളിയോട് അടുപ്പം പുലർത്തുന്ന നേതാക്കളും പാർട്ടി ചുമതലകളിൽ നിന്ന് വിട്ട് നിൽക്കുകയാണ്.
അതേസമയം ബി ജെ പി വിട്ട സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലൻ രാഷ്ട്രീയ ലോക് ദളിൽ ചേർന്നു.
സി പി എമ്മിൽ നിന്ന് ബി ജെ പി യിലെത്തിയ ദാനശീലൻ ആർ.എസ്.എസ് നേതാക്കളോട് അടുപ്പം പുലർത്തിയ ആളാണ് .
പാർട്ടി പുനസംഘടനയോട് അനുബന്ധിച്ചാണ് അദ്ദേഹം നേതൃത്വവുമായി ഇടഞ്ഞത്. ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി.സുധീർ അടക്കം മുതിർന്ന നേതാക്കൾ പല തവണ ചർച്ച നടത്തിയെങ്കിലും ആലംകോട് ദാനശീലന അനുനയിപ്പിക്കാൻ കഴിഞ്ഞില്ല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us