/sathyam/media/media_files/2026/01/23/pm-modhi-flex-2026-01-23-01-20-56.png)
തിരുവനന്തപുരം: ഹൈക്കോടതി നിർദേശം ലംഘിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ബിജെപി അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ഉടനടി മാറ്റണമെന്ന് കോർപറേഷന്റെ നിർദേശം.
വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാ​ഗതമേകി ബിജെപി ന​ഗരത്തിൽ നിരവധിയിടങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
രണ്ട് മണിക്കൂറിനുള്ളിൽ ഇവയെല്ലാം നീക്കം ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റിനോട് കോർപേറഷൻ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടു.
​ന​ഗരത്തിലെ അനധികൃത ബോർഡുകൾ നീക്കംചെയ്യുമെന്ന് മേയർ വി വി രാജേഷ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇത് വകവെക്കാതെയാണ് നടപ്പാതകളടക്കം കയ്യേറി ബിജെപി ബോർഡുകൾ സ്ഥാപിച്ചത്.
രണ്ട് മണിക്കൂറിനുള്ളിൽ ബോർഡുകളും കൊടിതോരണങ്ങളും നീക്കംചെയ്തില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും കോർപറേഷൻ ബിജെപിക്ക് മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us