
തിരുവനന്തപുരം : കേരളത്തിലെ ഇടത് പക്ഷം അഭിമുഖീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.
രാജ്യത്ത് അധികാരത്തിലിരിക്കുന്ന സി പി എം നേതൃത്വത്തിലുള്ള ഏക സർക്കാരാണ് കേരളത്തിലേത് .
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാധിപത്യ മുന്നണി സർക്കാർ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം നിയമസഭാ തെരഞ്ഞെടുപ്പി ലുണ്ടാകാതിരിക്കാൻ പെടുന്ന പാട് സഖാക്കൾക്കേ അറിയൂ , വർഗ രാഷ്ട്രീയത്തിൽ നിന്ന് മാറി വർഗീയ രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ അത് നേതാക്കളുടെ പ്രസ്താവനകളിൽ പോലും പ്രകടമാണ്.
ഗസക്ക് വേണ്ടി പ്രതിഷേധിക്കുന്ന ന്യൂനപക്ഷ സംരക്ഷകരായ സഖാക്കളാണ് ഇപ്പോൾ ജമാ അത്തെ ഇസ്ലാമിയേയും മുസ്ലീം ലീഗിനേയും കടന്നാക്രമിച്ച് ഹിന്ദു ധ്രുവീകരണത്തിന് ശ്രമിക്കുന്നത്.
ഹിന്ദു വോട്ട് ബാങ്ക് സൃഷ്ട്ടിക്കാൻ ബിജെപി യേക്കാൾ മുന്നിൽ നിന്ന് പരിശ്രമിക്കുന്നത് സി പി എം ആണ് എന്നതാണ് വിരോധാഭാസം.
പാർട്ടി എക്കാലവും തങ്ങളുടേതല്ലാത്ത ഭരണ കൂടങ്ങളെ മർദ്ദനോ പകരണങ്ങളായി കാണുന്ന സഖാക്കൾ ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബി ജെ പി സർക്കാർ വർഗീയ ഫാസിസ്റ്റ് സർക്കാർ ആണെന്ന നിലപാട് ഉപേക്ഷിച്ചമട്ടാണ്.
പത്മ പുരസ്ക്കാരങ്ങൾ പോലും സ്വീകരിക്കാൻ കൂട്ടാക്കാത്ത ഇടത് പക്ഷം മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ കാര്യത്തിൽ അതിൽ നിന്ന് പിന്നോക്കം പോയിരിക്കുന്നു.
സംഘികളോട് സമരസപ്പെടുന്നതിൻ്റെ പിന്നിലെ കാരണം എന്തെന്ന് സഖാക്കൾക്ക് മാത്രമേ അറിയൂ , അടവ് നയമാണെന്ന് സഖാക്കൾ അവകാശപ്പെട്ടാൽ ഇത് അടവ് നയത്തിൻ്റെ അങ്ങേ അറ്റമാണ്.
കേരളത്തിലെ ഒരോയൊരു ഇടത് സർക്കാരിനെ നിലനിർത്താൻ സമരസപ്പെടലും അടവ് നയവും വർഗീയതയും വിട്ട് വീഴ്ച്ചയും ഒത്ത് തീർപ്പും ഇരട്ടത്താപ്പും ഒക്കെയായി മുന്നോട്ട് പോകുന്ന സി പി എമ്മിൻ്റെ അവസ്ഥയെ പരമ കഷ്ട്ടം എന്നല്ലാതെ എന്ത് വിളിക്കാൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us