/sathyam/media/media_files/2026/01/10/rajeev-chandrasekhar-press-meet-2-2026-01-10-20-27-46.jpg)
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇടത് പക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ മാത്രമല്ല കോൺഗ്രസിനേയും ലക്ഷ്യമിടുന്ന സമീപനമാണ് ബി ജെ പി യുടേത്.
ദേവസ്വം മന്ത്രി , ദേവസ്വം പ്രസിഡൻ്റ് , ദേവസ്വം ബോർഡ് ,പിണറായി സർക്കാർ അങ്ങനെ സ്വർണ്ണക്കൊള്ളയിൽ ബി ജെ പി ഇടത് പക്ഷ ജനാധിപത്യ മുന്നണിയെ ശബരിമല സ്വർണ്ണക്കൊള്ളയിൽ ശക്തമായി എതിർക്കുകയാണ് ബി ജെ പി .
യുവതി പ്രവേശന വിഷയത്തിൽ നടന്ന ശബരിമല പ്രക്ഷോഭത്തിൽ യുഡിഎഫ് രാഷ്ട്രീയ നേട്ടമുണ്ടാക്കി എന്ന വിലയിരുത്തലാണ് ബി ജെ പി യുടേത്. അതേസമയം സ്വർണ്ണക്കൊള്ള വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ബി ജെ പി കോൺഗ്രസിനേയും ലക്ഷ്യമിടുന്നു.
സ്വർണ്ണക്കൊള്ളയിൽ എസ്.ഐ. ടി അറസ്റ്റ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയും ബി ജെ പി സമരം നടത്തുകയാണ് .
സി പി എം - കോൺഗ്രസ് കുറുവ സംഘമാണ് സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലെന്നും ഈ കുറുവ സംഘം കാലങ്ങളായി സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും ബി ജെ പി നേതാക്കൾ ആരോപിക്കുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പം സോണിയാ ഗാന്ധി നിൽക്കുന്ന ചിത്രത്തിൽ കോൺഗ്രസിന് എന്ത് വിശദീകരണമാണ് നൽകാനുള്ളത് എന്ന് ബി ജെ പി ചോദിക്കുന്നു.
വയനാട് എം.പി പ്രിയങ്കാ ഗാന്ധി എം പി യുടെ ഓഫീസിലേക്ക് നടക്കുന്ന മാർച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും .
ബുധനാഴ്ച്ച പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടക്കുമ്പോൾ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് , പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി എന്നിവരുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടക്കും.
സ്വർണ്ണക്കൊള്ളയിൽ സി.പി.എമ്മിനേയും കോൺഗ്രസിനേയും ഒരുപോലെ കടന്നാക്രമിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us