കേരള ശാസ്ത്ര പുരസ്‌കാരം ഡോ. ടെസ്സി തോമസ്സിന്

ഫെബ്രുവരി 1 ന് എറണാകുളം സെന്റ് ആൽബെർട്സ് കോളേജിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. 

New Update
tessy thomas

തിരുവനന്തപുരം: 2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ. ടെസ്സി തോമസ്സിനെ തിരഞ്ഞെടുത്തു. 

Advertisment

ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന DRDO ശാസ്ത്രജ്ഞയായ ഡോ. ടെസ്സി തോമസ്സ് നെ പ്രതിരോധ ഗവേഷണ-വികസന മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 

ഫെബ്രുവരി 1 ന് എറണാകുളം സെന്റ് ആൽബെർട്സ് കോളേജിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. 

2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും, കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്‌ത ശിൽപവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്‌കാരം.

ഒരു മിസൈൽ പദ്ധതിയ്ക്കു നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതയാണ് ടെസ്സി തോമസ്. അഗ്‌നി - V ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശില്പിയും പദ്ധതി മേധാവിയുമാണ്. 

ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വികസന പദ്ധതികളുടെ ഡയറക്‌ടർ പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തി, ആദ്യ മലയാളി, ആദ്യ വനിത. 

പ്രതിരോധ ഗവേഷണ രംഗത്തും ഇന്ത്യയുടെ മിസൈൽ വികസനത്തിലും ദീർഘകാലം സേവനം ചെയ്ത ഡോ. ടെസ്സി തോമസ് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നതിനായി ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി ആവിഷ്കരിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരള ശാസ്ത്ര പുരസ്‌കാരം. 

കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർക്കാണ് ഈ അവാർഡ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് പരിഗണിക്കുന്നത്.

1963 ഏപ്രിൽ 27 ന് ആലപ്പുഴയിൽ ജനിച്ച ടെസ്സി തോമസ് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്നു ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്ക് ബിരുദവും പുണെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി യിൽ നിന്ന് എം. ടെക്കും നേടിയിട്ടുണ്ട്. 

ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയെയും തന്ത്രപരമായ കഴിവുകളെയും ശക്തിപ്പെടുത്താൻ ഉതകുന്നതാണ് ഡോ. ടെസ്സി തോമസിന്റെ ഗവേഷണങ്ങൾ.

Advertisment