New Update
/sathyam/media/media_files/2026/01/28/rini-ann-george-2026-01-28-01-17-39.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി റിനി ആന്‍ ജോര്‍ജ്. തന്റെ പേര് അവര്‍ വ്യക്തിപരമായ സംഭാഷണങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Advertisment
റിനി ആന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് എന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് കൊണ്ട് ഒരു വ്യക്‌തി പോസ്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം എനിക്ക് മൂന്നാമത്തെ പരാതിക്കാരിയുമായി വ്യക്തിപരമായി ഒരു പരിചയവും ഇല്ല.
ഇന്ന് ഈ നിമിഷം വരെ അവരുമായി ഞാൻ സംസാരിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ മറ്റൊരു വിധത്തിലും കോൺടാക്ട് ചെയ്യുകയോ ചെയ്തിട്ടില്ല.
ആരെങ്കിലും അവരുടെ വ്യക്തിപരമായ സംഭാഷണങ്ങളിൽ എന്റെ പേര് ഉപയോഗിച്ചിട്ടുണ്ടോ എന്നതിൽ എനിക്ക് വ്യക്തതയില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ എനിക്ക് അതിൽ ഉത്തരവാദിത്വം ഇല്ല...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us