രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും

സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാൻ മദ്യത്തിൻറെ വില കൂട്ടി

New Update
1525481-untitled-1-recovered-recovered-recovered-recovered

തിരുവനന്തപുരം: രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ. 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും. 

Advertisment

പരമ്പരാഗത വ്യവസായം മുതൽ വൻകിട വ്യവസായങ്ങൾ വരെ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൽ ഇടംപിടിക്കും.

രണ്ട് തെരഞ്ഞെടുപ്പുകളിലെ തോൽവി മറികടക്കടന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആവേശത്തോടെ ഇറങ്ങാൻ എൽഡിഎഫിന് ആവശ്യമായതെല്ലാം കെ.എൻ ബാലഗോപാലിന്റെ പെട്ടിയിൽ ഉണ്ടാകും. ക്ഷേമപെൻഷൻ വർദ്ധിക്കുമോ എന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്. 

സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാൻ മദ്യത്തിൻറെ വില കൂട്ടില്ല. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അതിൻ്റെ സമ്മർദ്ദം കൂടുതൽ ധനമന്ത്രിക്ക് മുകളിലാണ്. 

നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യത്തിനാണ് കൂടുതൽ ഊന്നൽ നൽകുക. പ്രതിമാസം ആയിരം രൂപ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ, യുവാക്കൾക്കുള്ള കണക്ട് വർക്ക് സ്കോളർഷിപ്പിന്റെ തുക എന്നിവ നേരിയ നിലയിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ തുടർ നടപടികൾ പ്രഖ്യാപിക്കും. 

Advertisment