തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് എസ്‌ഐടി

രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം.

New Update
images

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Advertisment

കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. 

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും, ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്.

രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം.

എന്നാൽ സ്വർണക്കൊള്ളയിൽ ഒരു പങ്കുമില്ലെന്നും, ആചാരങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് തന്ത്രിയുടെ വാദം.

പാളികൾ പുറത്തു കൊണ്ടുപോകാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട്, തന്ത്രിയുടെ കൈയക്ഷരം പരിശോധിക്കാനാണ് എസ്‌ഐടി നീക്കം. അതിനിടെ, ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കവർന്ന കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഇന്ന് ജാമ്യ ഹർജി നൽകിയേക്കും.

Advertisment