/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തിരുവനന്തപുരം: ഫ്ലെക്സ് വച്ചതിലെ പിഴ വിഷയവുമായി ബന്ധപ്പെട്ടുള്ള കോർപ്പറേഷൻറെ നടപടി മാതൃകാപരമാണന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ.
ഇനി ഇക്കാര്യങ്ങൾ എല്ലാ രാഷ്ട്രിയ പാർട്ടികളും കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് കെട്ടി മറച്ച് സമരം ചെയ്ത ചരിത്രം ഉണ്ട്. അന്നൊന്നും പൊലീസിൻറെ ഈ ശുഷ്ക്കാന്തി കണ്ടില്ലന്നും ഇക്കാര്യത്തിലുള്ള പൊലീസ് കേസിനെ കുറിച്ച് കരമന ജയൻ പറഞ്ഞു.
ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പരിധിയിൽ ഇനി മാറാത്തത് ഒക്കെ മാറുമെന്ന് എന്നതിനുള്ള തെളിവുകൂടിയാണ് ഇത്തരം നടപടിയെന്നും ഫ്ലെക്സുകൾ കോർപ്പറേഷൻ സെക്രട്ടറി അറിയച്ചതിനെ തുടർന്ന് ആ സമയത്ത് തന്നെ മാറ്റിയിട്ട് ഉണ്ടായിരുന്നു എന്നും നിയമ നടപടികൾ അതിൻറെ വഴിയ്ക്ക് പോകുമെന്നും കരമന ജയൻ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് പിഴയിട്ട ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർ ജി ഷൈനിയെ ആണ് സ്ഥലം മാറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us