/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തിരുവനന്തപുരം : സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം കോർപ്പർഷൻ മേയർ വി.വി. രാജേഷ് അടക്കമുള്ള കൗൺസിലർമാർ, മുതിർന്ന ബിജെപി നേതാക്കൾ എന്നിവർ പത്തര മുതൽ മാരാർജി ഭവനിലെത്തുകയും വിനോദ് താവ്ഡെക്കൊപ്പം ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ ബജറ്റ് അവതരണം കാണുകയും ചെയ്തു .
കേരളത്തിൻ്റെ നിയമസഭാ തെരഞ്ഞെടുപ്പ് ഇൻചാർജായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയേയും സഹ ഇൻചാർജായി ശോഭ കരന്ദലജെയുമാണ് ബി ജെ പി നിശ്ചയിച്ചത്.
വിനോദ് താവ്ഡെ കേരളത്തിൽ എത്തിയതോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ബി ജെ പി ആരംഭിച്ചിരിക്കുകയാണ്.
പാർട്ടി വിജയ സാധ്യത കാണുന്ന എ പ്ലസ് മണ്ഡലങ്ങളിൽ ഇക്കുറി മികച്ച സ്ഥാനാർത്ഥികളെ രംഗത്ത് ഇറക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് .
മുപ്പത്തഞ്ച് നിയമസഭാ സീറ്റുകളിൽ വിജയിക്കാനുള്ള തന്ത്രങ്ങളാണ് ബി ജെ പി ആവിഷ്കരിക്കുന്നത്. ട്വൻ്റി ട്വൻ്റി , ബിഡിജെഎസ് അടക്കമുള്ള സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കൊപ്പം നടക്കും .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us