രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യത; തീരുമാനം ഇന്ന്. ബജറ്റിന്മേലുള്ള ചർച്ചയും ഇന്ന്

ടി.കെ മുരളി എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്.

New Update
Rahul Mamkootathil

തിരുവനന്തപുരം: ബജറ്റിനു ശേഷം ലോക കേരളസഭയ്ക്കായി മൂന്ന് ദിവസത്തേക്ക് പിരിഞ്ഞ 15 ആം നിയമസഭയുടെ 16 ആം സമ്മേളനം ഇന്ന് പുനരാരംഭിക്കും.

Advertisment

ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ച ഇന്ന് ആരംഭിക്കും.

ശബരിമല സ്വർണ കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹ സമരവും പുനരാരംഭിക്കും.

 വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം ഇന്നും സഭ പ്രക്ഷുബ്ധമാകും.

ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട പാലക്കാട്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് ലഭിച്ച പരാതി എത്തിക്സ് കമ്മിറ്റി ഇന്ന് പരിഗണിക്കും.

 രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

ടി.കെ മുരളി എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്.

Advertisment