പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ബഹിഷ്കരണം

New Update
doctors strike

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കും.

Advertisment

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ബഹിഷ്കരണം.

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എൻട്രി കേഡർ തസ്തികയിൽ വെട്ടിക്കുറച്ച തുക പുനസ്ഥാപിക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം ചെയ്യുന്നത്.

ഒരു വർഷമായി നടക്കുന്ന പ്രതിഷേധങ്ങളോട് സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിലേക്ക് KGMCTA കടക്കുന്നത്.

Advertisment