/sathyam/media/media_files/2025/09/27/bjp-2025-09-27-07-38-27.jpg)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തിനും തലസ്ഥാനത്തിനും ശക്തമായ വികസനപദ്ധതികള്‍ പ്രഖ്യാപിക്കുമായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതീക്ഷ.
വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു കാതോര്‍ത്തു ബജറ്റ് കാണാന്‍ മാധ്യമങ്ങളെ അറിയിച്ചു ബി.ജെ.പി സംസ്ഥാന നേതാക്കളും ഇരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
കേരളത്തിനു വമ്പന്‍ പ്രഖ്യാപനം ഒന്നും ഇല്ലാതെ വന്നതോടെ പ്രതിരോധത്തലായിരിക്കുകയാണു സംസ്ഥാന നേതൃത്വം.
രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം ബി.ജെ.പി വന്നാലും കേരളത്തിനു ഗുണം കിട്ടില്ലെന്നുള്ള പൊതു വികാരം ഉയരുമോ എന്നാണ് നേതാക്കളുടെ ആശങ്ക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.
ഏറെ പ്രതീക്ഷവെക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയോടുള്ള അവഗണന പാര്‍ട്ടി അനുകൂലികളെപ്പോലും ഞെട്ടിച്ചു.
അതിവേഗ പാത, ശബരി റെയില്‍പാത, വിഴിഞ്ഞം തുറമുഖം, ഔട്ടര്‍ റിങ് റോഡ്, തലസ്ഥാന നഗര വികസനം, മെട്രോ, എയിംസ്, ബ്രഹ്‌മോസ് എയ്‌റോ സ്പെയ്സ്, റെയില്‍വേ വികസനം തുടങ്ങി ഏറെ സ്വപ്നങ്ങളാണ് കേന്ദ്ര ബജറ്റില്‍ കേരളത്തിനുണ്ടായിരുന്നത്.
എന്നാല്‍, ഒരെണ്ണംപോലും പരിഗണിക്കപ്പെട്ടില്ല.
നഗരത്തിന്റെ ഭരണംപിടിച്ച് ആഴ്ചകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരുവനന്തപുരത്തെത്തി നഗരവാസികളെ നന്ദി അറിയിക്കുകയും വികസന വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
അതിന്റെ പ്രതിഫലനം ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷകളെല്ലാം ആസ്ഥാനത്തായി.
ഇതോടെ സംസ്ഥാനം സഹകരിക്കാത്തത് കൊണ്ടാണ് എയിംസ് കിട്ടാത്തത് എന്ന ആക്ഷേപമാണ് ബി.ജെ.പി നേതാക്കൾ ഉയർത്തുന്നത്.
മുന്‍പു അനുവദിച്ച കേന്ദ്ര പദ്ധതികള്‍ കേരളം പാഴാക്കി.
ജല്‍ജീവന്‍ മിഷന്‍ കേരളം ഉപയോഗിച്ചോ, ആയുഷ്മാന്‍ ആരോഗ്യ മന്ത്രിര്‍ എന്നു പറഞ്ഞു അയ്യായിരം കോടി കേരളം പാഴാക്കി. വാങ്ങിയ മരുന്നിന് കൊടുക്കാന്‍ കാശില്ലാത്ത കേരളത്തില്‍ എന്തിന് എയിംസ് എന്നാണ് എന്ന ചോദ്യമാണ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പോലും ഉയര്‍ത്തുന്നത്.
അതേസമയം, ബി.ജെ.പിയുടെ അവഗനയ്‌ക്കെതിരെ പാര്‍ലമെന്റിലും രാജ്യസഭയിലും സംസ്ഥാനത്തും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ഒരുങ്ങുകയാണ് യു.ഡി.എഫും എല്‍.ഡി.എഫും.
പൊള്ളായാ വാഗ്ദാനങ്ങള്‍ ഉയര്‍ത്തുന്ന ബി.ജെ.പിയുടെ കേരളാ വിരുദ്ധതയെ തുറന്നുകാട്ടുമെന്നും നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us