ഇന്ത്യ-യുഎസ് വ്യാപാര കരാർ ഗുരുതരമായ ആശങ്കകൾ സൃഷ്ടിക്കുന്നത്. തീരുവകൾ വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും ആഭ്യന്തര വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. ഇത് രാജ്യത്തെ അസമത്വത്തിലേക്കും വിധേയത്വത്തിലേക്കും തള്ളിവിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കരാറിന്റെ പൂർണരൂപം പാർലമെന്റിനും പൊതുജനങ്ങൾക്കും മുന്നിൽ അവതരിപ്പിക്കണം.

New Update
Pinarayi

തിരുവനന്തപുരം: ഇന്ത്യ-യുഎസ് വ്യാപാര കരാർ ഗുരുതരമായ ആശങ്കകൾ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisment

തീരുവകൾ വെട്ടിക്കുറയ്ക്കുന്നത് ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും ആഭ്യന്തര വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും.


കൂടാതെ, ഇത് രാജ്യത്തെ അസമത്വത്തിലേക്കും വിധേയത്വത്തിലേക്കും തള്ളിവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കരാറിന്റെ പൂർണരൂപം പാർലമെന്റിനും പൊതുജനങ്ങൾക്കും മുന്നിൽ അവതരിപ്പിക്കണം.

ഉപജീവനമാർഗങ്ങളെയും ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക പരമാധികാരത്തെയും ബാധിക്കുന്ന ഏതൊരു വ്യവസ്ഥയെയും ശക്തമായി പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.

Advertisment