New Update
/sathyam/media/media_files/NJUjwW9v4FKDrTbXIIjN.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന ഡിജിറ്റൽ പ്രചാരണങ്ങൾ പരാജയഭീതിയിൽ നിന്നുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്ന് മന്ത്രി വി ശിവൻകുട്ടി.
Advertisment
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്നുള്ള നിരാശയാണ് പ്രതിപക്ഷത്തിന്റെ ഇത്തരം പ്രഹസനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ നടത്തുന്ന വികസന നേട്ടങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വ്യാജ കുറ്റപത്രങ്ങൾ ചമയ്ക്കുന്നതിന് പകരം ജനക്ഷേമ പ്രവർത്തനങ്ങളിൽ സഹകരിക്കുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.
വികസന വിരുദ്ധത മുഖമുദ്രയാക്കിയ പ്രതിപക്ഷത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയും.
ജനങ്ങളുടെ ഹൃദയത്തിലാണ് മുഖ്യമന്ത്രിയുടെ സ്ഥാനമെന്നും അവിടെ നിന്ന് അദ്ദേഹത്തെ മാറ്റാമെന്നത് യുഡിഎഫിന്റെ വെറും വ്യാമോഹം മാത്രമാണെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us