മുൻ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയെ ചെങ്ങന്നൂരിൽ പരിഗണിക്കാതെ ബിജെപി. ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതിയ്ക്ക് മുൻതൂക്കം. കുമ്മനം രാജശേഖരൻ ആറന്മുളയിലും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും സ്ഥാനാർത്ഥികളാകും

ബി ജെ പി ഏറെ പ്രതീക്ഷ വെച്ച് പുലർത്തുന്ന തൃശ്ശൂരിൽ ജനറൽ സെക്രട്ടറി എം. ടി. രമേശിനെ യും പത്മജാ വേണുഗോപാലിനെയുമാണ് പരിഗണിക്കുന്നത്.

New Update
ps sreedharan pillai

തിരുവനന്തപുരം : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്.

Advertisment

 കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി .

ആറന്മുള മണ്ഡലത്തിൽ മുതിർന്ന നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനും, മഞ്ചേശ്വരത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മത്സരിക്കുന്നതിനാണ് ധാരണ.

നേമം മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്ന മത്സരിക്കുമെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രാഥമിക പട്ടികയിൽ മുൻ സംസ്ഥാന പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ കഴക്കൂട്ടം മണ്ഡലത്തിലും മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ പി. കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി തിരുവല്ലയിലും സ്ഥാനാർത്ഥികളാകാനാണ് ധാരണ .

ഈ നേതാക്കളൊക്കെ അതാത് മണ്ഡലങ്ങളിൽ സജീവമാണ്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പാലായിലും തിരുവനന്തപുരം സിറ്റി സംഘടനാ ജില്ലാ പ്രസിഡന്റ് കരമന ജയൻ തിരുവനന്തപുരം മണ്ഡലത്തിലും, ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ചെങ്ങന്നൂരിലും മത്സരിച്ചേക്കും .

മുൻ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള മത്സര രംഗത്തുണ്ടാകുമെന്ന് കരുതിയ മണ്ഡലമാണ് ചെങ്ങന്നൂർ .

തിരുവനന്തപുരം സീറ്റിൽ സെലിബ്രിറ്റികളെ മത്സരിപ്പിക്കാനും ബി ജെ പി ആലോചിക്കുന്നുണ്ട്.

ബി ജെ പി ഏറെ പ്രതീക്ഷ വെച്ച് പുലർത്തുന്ന തൃശ്ശൂരിൽ 

ജനറൽ സെക്രട്ടറി എം. ടി. രമേശിനെ യും പത്മജാ വേണുഗോപാലിനെയുമാണ് പരിഗണിക്കുന്നത്.

പാർട്ടിയുടെ എപ്ലസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയ ശേഷമാകും സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളിലേക്ക് ബി ജെ പി കടക്കുക .

Advertisment