/sathyam/media/media_files/2026/02/04/1001637033-2026-02-04-10-14-24.jpg)
തിരുവനന്തപുരം : മാതൃഭൂമി പത്രാധിപന്മാർക്കെതിരെ വനിതാ കമ്മിഷനു പരാതി നൽകി മാധ്യമ പ്രവർത്തക.
കുഞ്ഞിൻ്റെ ചികിൽസയ്ക്കായി ലീവ് അനുവദിച്ച ശേഷം അനുമതിയില്ലാതെ അവധി എടുത്തുവെന്നു വ്യാജ ആരോപണം ചമച്ചു സമ്മർദ്ദം ചെലുത്തി രാജി വയ്പിച്ചെന്നാണ് ആരോപണം.
പരാതിയിൽ മാതൃഭൂമി എം.ഡി. ശ്രേയംസ് കുമാർ, എഡിറ്റർ മനോജ് കെ. ദാസ്, തിരുവനന്തപുരം ന്യൂസ് എഡിറ്റർ എന്നിവർക്ക് നോട്ടീസ് അയക്കാൻ വനിതാ കമ്മിഷൻ തീരുമാനിച്ചതായാണ് വിവരം .
നീതി നിഷേധം ഉണ്ടായത് സത്യവും നീതിയും ധർമ്മവും ഉയർത്തിപ്പിടിക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ സ്ഥാപനത്തിൽ നിന്നാണെന്നും ഈ സ്ഥിതി വിശേഷത്തെ ഗൗരവത്തിൽ തന്നെ എടുക്കണമെന്ന അഭ്യർത്ഥനയും പരാതിയിലുണ്ട്.
വ്യാജ രേഖയടക്കം ക്രിമിനൽ കുറ്റകൃത്യമാണ് ഉണ്ടായതെന്ന് മാധ്യമ പ്രവർത്തക പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ പരാതിക്കാരിയെ വളഞ്ഞിട്ട് മാനസികമായി ആക്രമിക്കുകയും ജോലിയിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.
പരാതിക്കാരി കേരളാ പത്ര പ്രവർത്തക യൂണിയൻ്റെ സംസ്ഥാന സമിതിയംഗയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us